ഭ്രാന്ത്‌

നീയെന്ന ദുഃഖത്തിൽ
ഞാൻ ആരുമല്ലാതാകുന്നു...
എന്റെ ഭ്രാന്തുപോലും 
നിസ്സഹായനാകുന്നു...
ഈ ഭ്രാന്തന്റെ സ്വപ്നങ്ങളിൽ 
നിന്നെക്കാൾ നിറമുള്ള വർണ്ണങ്ങളില്ലായിരുന്നു...
നിന്നേക്കാൾ രുചിയുള്ള 
വേദനയില്ലായിരുന്നു...
നിന്നേക്കാൾ മധുരമുള്ള 
കരച്ചിലുകളില്ലായിരുന്നു...
ഇന്നെനിക്ക് ഭ്രാന്തില്ല...
നിന്റെ ഓർമ്മകളില്ല...
സ്വപ്നങ്ങളില്ല...
എന്നിലെ ഭ്രാന്തിനെ മുഴുവനായി കൊന്നുകളഞ്ഞവളെ,
എനിക്ക് ഈ വരികൾ 
സമ്മാനിച്ചവളെ,
നിനക്ക് നന്ദി...
ഇനി ഞാൻ ഉണരും...
ഉണർന്നിരിക്കും...
വേദനിക്കും...
അങ്ങനെ ഈ ലോകം അവസാനിക്കും മുൻപ് 
ഞാൻ വീണ്ടുമൊരു മുഴു ഭ്രാന്തനാകും...

Comments

Popular Posts