ഒടുവിലെ സിഗരറ്റിന്റെ മണം.
ഒടുവിലെ സിഗരറ്റിന്റെ മണം
എനിക്കിന്നും ഓർമ്മയുണ്ട്...
യാത്രപറയാൻ മാത്രം
എന്റെ ചുണ്ടുകളിൽ നിന്ന് നീയെടുത്ത
കറുത്ത സിഗരറ്റിന്റെ മണം...
ഇന്ന് ആ പുകപോലെ ഞാനും അലയുകയാണ്...
വായുവിൽ അലിഞ്ഞുചേരാൻ ആവാതെ
കാറ്റിന്റെ വേഗത്തിനൊത്ത്,
എങ്ങോട്ടെന്നില്ലാതെ,
ഞാനും അലഞ്ഞുതിരിയുകയാണ്...
ഒടുക്കമില്ലാതെ പിടയ്ക്കുകയാണ്...
മരണം തേടി അലയുകയാണ്...
നിന്നിലവസാനിക്കുന്ന എന്റെ ലോകത്ത്
നീയില്ലാതെ അനാഥാത്മാവായി,
ഞാൻ നിന്റെ ഓർമ്മകൾക്കുചുറ്റും
പടരുകയാണ്...
എരിഞ്ഞുതീരാത്ത കനലുകൾ
ഇനിയും ബാക്കിയുണ്ട്...
എവിടെ അവസാനിക്കുമെന്നറിയാതെ, ഇനിയുമിങ്ങനെ ആശാന്തമായി
അലഞ്ഞുതിരിയാൻ...
എപ്പോഴെങ്കിലും നീയെന്നെ
സ്നേഹിച്ചിരുന്നുവെങ്കിൽ
ദയവുചെയ്ത് എനിക്ക്
നിത്യശാന്തി തരിക...
ഓർമ്മകളിൽ നിന്ന് മാഞ്ഞുപോവുക...
ഇനിയുമിതുപോലെ അലഞ്ഞുതീരാൻ
എന്റെ ആയുസ്സിന് കെൽപ്പില്ല...
ദയവായി എനിക്ക് നിത്യയശാന്തി തരിക...
എന്റെ ഓർമ്മകളിൽ നിന്ന്
മാഞ്ഞുപോവുക...
Comments
Post a Comment