അവസാന വരികൾ

ഇത് എന്റെ ആത്മഹത്യാ കുറിപ്പാണ്...
ജീവനോടെ ഞാൻതന്നെ എന്നെ കൊന്നുകളയും മുൻപുള്ള 
എന്റെ അവസാന വാക്കുകൾ..
ചിലപ്പോൾ ഇനി ഞാൻ എഴുതില്ല..
ചിലപ്പോൾ ഇനി ഞാൻ സംസാരിക്കില്ല..
ചിലപ്പോൾ ഇനി ഞാൻ ചിരിക്കില്ല..
ചിലപ്പോൾ ഇനി ഞാൻ കരയില്ല...
ചിലപ്പോൾ ഇനി ഞാൻ സങ്കടപ്പെടില്ല...
ചിലപ്പോൾ ഇനി ഞാൻ സന്തോഷിക്കില്ല...
ഈ വരികളുടെ അവസാനത്തിലേക്ക് നീ എത്തുമ്പോഴേക്കും 
ചിലപ്പോൾ നിനക്കറിയുന്ന ഞാൻ മരിച്ചിരിക്കും..
പിന്നെ ഈ ലോകത്തുള്ള എല്ലാം എനിക്ക് 
പുത്തനുടുപ്പുകൾ പോലെ പ്രകാശമുള്ളവയായിരിക്കും...
നീപോലും എനിക്ക് അപരിചിതയായ ഒരു പെൺകുട്ടി മാത്രമായിരിക്കും...
നമ്മുടെ ഇഷ്ടം എനിക്ക് കേട്ടുകേൾവിയില്ലാത്ത 
ഒരു പഴങ്കഥയായിരിക്കും...
ഓർമ്മകൾ എനിക്ക് അർത്ഥമറിയാത്ത അക്ഷരങ്ങളായിരിക്കും...
അങ്ങനെ എന്നെത്തന്നെ കൊന്നുകളഞ്ഞ് 
ഏതോ തെരുവോരങ്ങളിൽ കണ്ടുമറക്കുന്ന മുഖമായി മാത്രം 
നീ എനിക്ക് അവശേഷിക്കുന്നിടത്ത് 
എന്റെ മരണം പൂർണ്ണമാകും...

Comments

Popular Posts