എന്റെ വരികളിലെ നീ
എന്നുമുതലാണ് ഞാൻ നിനക്കുവേണ്ടി
എഴുതാൻ തുടങ്ങിയതെന്നറിയില്ല...
പക്ഷെ എന്റെ വരികളിൽ എവിടെയൊക്കെയോ
എപ്പോഴും നീ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു...
അഗാധമായ പ്രണയത്തിനപ്പുറം,
ലൗകികമായ കാമത്തിനപ്പുറം,
എനിക്ക് നീയും നിനക്ക് ഞാനും
ഈ വരികൾപോലെ അനശ്വരരായിരുന്നു...
ചിതലുപിടിക്കാത്ത ഓർമ്മകൾകൊണ്ട് മാത്രം
ജീവിച്ചിരുന്ന രണ്ടുപേർ...
ഇനിയും നമുക്കിടയിൽ
ഓർമ്മകൾ ഉണ്ടായിക്കൊണ്ടേയിരിക്കും...
ആ ഓർമ്മകളിൽ ഇനിയും
നാം പരസ്പരം പുണർന്നുകൊണ്ടേയിരിക്കും...
ഉറക്കമില്ലാത്ത വെളുത്ത രാത്രികളിൽ
ഇനിയും നാം കണ്ടുകൊണ്ടേയിരിക്കും...
Comments
Post a Comment