പ്രിയപ്പെട്ടവൾക്ക്

സ്വപ്നങ്ങളിൽ ഉറങ്ങാതിരിക്കുന്ന എന്റെ പ്രിയപ്പെട്ടവളെ,
അർത്ഥമറിയാത്ത ഈ ജീവിതത്തിൽ ഞാൻ അവശേഷിക്കാൻ കാരണമായവളെ,
കടലും മരുപ്പച്ചയും താണ്ടി 
നിന്നെ കാണാൻ വരുമെന്ന് പറയാൻ എനിക്കിന്ന് സാധിക്കുമോ എന്നറിയില്ല...
അവസാനമായി യാത്ര പറയും മുൻപ് 
ഒന്ന് കാണണമെന്നുണ്ടായിരുന്നു.. 
നിന്റെ കാൽപ്പാദങ്ങളിൽ ഒന്ന് ചുംബിക്കണമെന്നുണ്ടായിരുന്നു...
പക്ഷെ നിലാവസ്തമിച്ച രാത്രിക്ക്
നക്ഷത്രങ്ങളെ ചുംബിക്കാൻ കഴിയില്ലല്ലോ...
എന്നെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കാതിരുന്ന എന്റെ പ്രിയപ്പെട്ടവളെ,
നിന്റെ ഓർമ്മകൾ ഉള്ളിടത്തോളം 
ഞാൻ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാകും...

Comments

Popular Posts