എന്റെ കാമുകീ കാമുകന്മാർ

എഴുതാൻ ഒരുപാട് കൊതിയുണ്ട്.. പക്ഷെ എന്തിനെക്കുറിച്ചെഴുതും?? ആരെക്കുറിച്ചെഴുതും??
പ്രണയവും വിരഹവും മരണവുമൊക്കെ മടുത്തു.. പക്ഷെ ആരൊക്കെയോ ജീവിതമെന്ന് വിളിക്കുന്ന ഈ ലോകത്ത് അന്തമില്ലാതെ അലയുന്ന ഒരുവന് വേറെന്തിനെക്കുറിച്ച് എഴുതാനാവും??

ഞാൻ കണ്ടവരൊക്കെ ഒരിക്കലെങ്കിലും ആരെയെങ്കിലും ആത്മാർത്ഥമായി പ്രണയിച്ചവരാണ്... ഇതേ ലോകത്ത് പ്രണയംകൊണ്ട് തോറ്റുപോയവരാണ്.. പക്ഷെ അവരൊക്കെ ഇപ്പോഴും പ്രണയിക്കുന്നു...
പ്രണയത്തിലൂടെ ജീവിക്കുന്നു...
ഒരു സ്ത്രീയുടെ ശരീരത്തിനും മനസ്സിനുമപ്പുറം മറ്റെന്തിനെയോ തേടിപ്പോയവരാണ് അതിൽ അധികവും...
ചിലർ ചെറുപ്പക്കാരാണ്... ചിലർ വാർദ്ധക്യം മനസ്സിനെ ബാധിക്കാത്തവർ...
അങ്ങനെ ഞാൻ കണ്ട കാമുകീ കാമുകന്മാർക്ക് പ്രായഭേതമുണ്ടായിരുന്നില്ല...അവർ പ്രണയിക്കുകയാണെന്ന് പരസ്പരം അറിയുമായിരുന്നില്ല...

ഇപ്പോഴും എന്റെ എഴുത്തുകൾ പ്രണയത്തിനുപിന്നാലെ പോകുന്നു... പക്ഷെ ഇവിടെ വിരഹം എന്റെ പ്രിയപ്പെട്ട കാമുകീ കാമുകന്മാരെപോലെ എന്റെ അക്ഷരങ്ങളെയും അകറ്റുന്നില്ല.. പക്ഷെ ആഗ്രഹങ്ങൾ മറച്ചുവയ്ക്കാൻ ആരൊക്കെയോ തീർത്ത മതിലുകൾക്ക് ഇരുവശത്തുമാണ് ഇപ്പോഴും ഞാനും എന്റെ അക്ഷരങ്ങളും...

Comments

Popular Posts