ചുവരുകൾ

വിജനമാണിവിടം ...
നിലാവിൽ അലഞ്ഞുനടക്കുന്ന രക്‌തദാഹിയായ യക്ഷിപോലും തിരിഞ്ഞുനോക്കാത്ത,
ക്ലാവുപിടിച്ച വിജാഗിരികൾ പോലും ശബ്ദിക്കാത്ത,
ചീവീടുകൾ കരയാത്ത,
ഈനാംപേച്ചികൾ ചിലക്കാത്ത, ചിതലുകൾ ശീൽക്കാരമുണ്ടാക്കാത്ത,
കൊതുകുകൾ പാട്ടുപാടാത്ത,
പുതിയ ബാറ്ററി ഇട്ട ക്ലോക്കുപോലും  മിടിക്കാത്ത,
വിജനമായൊരിടം...

ഇവിടുത്തെ താമസക്കാരൻ ഞാനാണ്...
ഞാൻ മാത്രം..
ഇവിടെ ഞാനും ശബ്ദിക്കാറില്ല...
എന്റെ ഹൃദയം മിടിക്കാറില്ല...
ശ്വാസമെടുക്കാറില്ല...
നെടുവീർപ്പിടാറില്ല... ഉറങ്ങാറില്ല... ഉണരാറില്ല...
ഒരു പാട്ടുപോലും പാടാറില്ല...
പക്ഷെ ഇവിടെ ഞാൻ എഴുതാറുണ്ട്... വരയ്ക്കാറുണ്ട്...

ഇവിടുത്തെ ചുവരുകൾ മുഴുവൻ എന്റെ വരികളാണ്... എന്റെ ചിത്രങ്ങളാണ്...
ഒരുപാട് തവണ വരച്ചും മായ്ച്ചും ഞാൻ ഈ ചുവരുകളെ എന്റേത് മാത്രമായി വച്ചിരിക്കുന്നു...
എന്റേതുമാത്രം...

Comments

Popular Posts