എഴുത്ത്
ഈ എഴുത്തുകളെന്നെ വല്ലാതെ മോഹിപ്പിക്കുന്നു...
വൃദ്ധയായ ഒരു സ്ത്രീയുടെ കണ്ണീരിനെപ്പറ്റി ഇത്രയും മനോഹരമായി എഴുതാൻ ഒരാൾക്ക് എങ്ങനെയാണ് സാധിക്കുക??
"വെള്ളിനിലാവുപോലെ തിളങ്ങുന്ന മുടിയിഴകൾക്കിടയിലൂടെ അവളുടെ നിലിച്ച പുരികക്കൊടികൾ ഞാൻ കണ്ണിമചിമ്മാതെ നോക്കി നിന്നു...
വെള്ളിയിൽ വജ്രം കെട്ടിയപോലെ തിളങ്ങുന്ന കണ്ണുകളിൽ നിന്ന് നക്ഷത്രങ്ങൾ ഇറങ്ങിവരുംപോലെ കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...
അവ കൺപോളകളിൽ തട്ടി,കവിളുകളെ തലോടി, ചുണ്ടോട് ചേർന്ന്, കഴുത്തിലേക്ക് ഒഴുകിനീങ്ങി...
ചുളിവുകൾ നീർത്തി,മെലിഞ്ഞ സുന്ദരമായ വിരലുകൾകൊണ്ട് അവളാ നക്ഷത്രങ്ങളെ തന്റെ കൈവെള്ളയിലെടുത്ത് നെഞ്ചോടുചേർത്തു.."
പൂർണ്ണമല്ലാത്ത ഈ വരികൾക്കിടയിൽ ഞാൻ ഇപ്പോഴും ആ എഴുത്തുകാരനെ തേടുന്നു...
എന്നെ ഞാനായി എഴുതിവച്ച, എന്നെയറിയാത്ത എഴുത്തുകാരനെ...
Comments
Post a Comment