വെളിച്ചം
പുലരാൻ ഇനിയും എത്രനേരം ബാക്കിയുണ്ടാകുമെന്നറിയില്ല...
പക്ഷെ വെളിച്ചം വീണാലും ഞാൻ ഇതുപോലിരുട്ടിലായിരിക്കും എന്നുമാത്രം അറിയാം...
ഇരുട്ടിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഞാൻ ഇപ്പോൾ...
വെളിച്ചത്തിനെ വല്ലാതെ ഭയക്കുന്നപോലെ...
വെളിച്ചത്തിൽ
കൂർത്ത നഖങ്ങളും നീളൻ പല്ലുമുള്ള പ്രേതരൂപങ്ങൾ
എന്റെ കഴുത്തുഞെരിക്കുന്നു...
എന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്നു...
എന്റെ നഖങ്ങൾ ഓരോന്നായി പിഴുതെടുക്കുന്നു...
എന്റെ നെഞ്ചിൽ കൂർത്ത നഖങ്ങൾ കുത്തിയിറക്കുന്നു...
ഈ വെളിച്ചം എനിക്ക് പേടിയാണ്...
എന്നെ ഇരുട്ടിലേക്ക് തള്ളിവിടുന്ന വെളിച്ചം...
എന്റെ ആത്മാവ് ചൂഴ്ന്നെടുക്കുന്ന വെളിച്ചം...
ആ വെളിച്ചം ഞാൻതന്നെയാണ്...
എന്റെ ആത്മാവിനെ ഇങ്ങനെ കൊന്നുകളഞ്ഞതും
ഞാൻതന്നെയാണ്...
ഈ ഇരുട്ടും എന്നിൽനിന്ന് അകലുന്നതുവരെ ഞാൻ എന്നെ കൊന്നുകൊണ്ടേയിരിക്കും...
Comments
Post a Comment