മഴ

ഈ മഴയ്ക്കുമുൻപ്
 ഈയാംപറ്റകളെപ്പോലെ
ചത്തടിയേണ്ടിവന്നാൽ
ഉറുമ്പുകളെപ്പോലെ എന്നെ ആരെങ്കിലുമൊക്കെ എടുത്തുകൊണ്ടുപോകുമായിരിക്കും...
എന്റെ ചിറകുകൾ കാറ്റത്ത് പറന്നുപറന്ന് ഏതെങ്കിലും ചെളിക്കുണ്ടിൽ പോയി വീഴുമായിരിക്കും...
എന്റെ നിഴലിനെപ്പോലും തൊടാതെ
നിലാവ് എങ്ങോട്ടെന്നില്ലാതെ ഒഴുകുമായിരിക്കും...
ഈർക്കിലിക്കഷണങ്ങൾ കൊണ്ട്
എന്റെ ശരീരം
മുറിയുമായിരിക്കും..
ജീവനുണ്ടെങ്കിൽ കട്ടുറുമ്പുകളുടെ
കറുത്ത ചുണ്ടുകൾക്കിടയിൽക്കിടന്ന്
ഞാൻ ഞെരുങ്ങുമായിരിക്കും...
പക്ഷെ ഈ മഴയ്ക്കുവേണ്ടി ഞാൻ കാത്തിരിക്കുന്നു...
നാളുകൾക്കുശേഷം എന്നെത്തേടി വരുന്ന എന്റെ പ്രിയപ്പെട്ടവൾക്കുവേണ്ടി...

Comments

Popular Posts