സ്വപ്നം
എനിക്ക് നിന്നെ സ്വപ്നം കാണണം...
ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴുമെല്ലാം...
ആകാശം തൊടുന്ന വെള്ളച്ചാട്ടത്തിനുമുകളിൽ
നക്ഷത്രങ്ങളുടെ ഇരുണ്ട വെളിച്ചത്തിൽ എനിക്ക് നിന്റെ മടിയിൽ കിടക്കണം...
നിന്റെ ഉള്ളംകയ്യിലെ ഇളം ചൂട് എന്റെ കൺപോളകൾക്കുമുകളിൽ ചേർത്തുവെക്കണം...
നിന്റെ വിരലുകൾ എന്റെ കൺപീലികൾ കൊണ്ട് തലോടണം...
സിത്താറുപോൽ മധുരമുള്ളനിന്റെ ശ്വാസന്തിന്റെ സംഗീതം എന്റെ ചെവികളെ ഉന്മത്തമാക്കണം...
ഒടുവിൽ നീ എന്നോട് ചേരുന്നതുവരെ എനിക്കങ്ങനെ ഉന്മാദിയായി ഉറങ്ങണം...
നിന്റെ വിരലുകളും നേർത്ത ചൂടുമൊക്കെ
എന്നിലങ്ങനെ അലിഞ്ഞുചേരണം...
അങ്ങനെ നക്ഷത്രങ്ങളിൽ നിന്ന് നിന്നിലേക്ക് എനിക്കൊഴുകിവീഴണം...
പതഞ്ഞുപൊന്തി നിന്നോടിഴചേരണം...
നിന്റെ ഓളങ്ങളായി കരയെ തൊടണം...
ജനനമില്ലാത്ത ഈ ജീവിതത്തിൽ എനിക്ക് നിന്നോടൊത്ത് ആഴങ്ങളിലേക്ക് കുതിക്കണം...
കയ്യെത്തിപ്പിടിക്കാനെങ്കിലും
ഒന്ന് ശ്രമിക്കണം...
ഒഴുകിയോഴുകി ഇനിയെവിടെ എത്തുമെന്നറിയില്ല...
വെളിച്ചം തട്ടാത്ത ഈ കല്ലുകൾക്കിടയിൽ ഞാൻ എന്റെ ഈ വരികളും ഒളിപ്പിക്കുന്നു...
ഓളത്തിലെങ്കിലും അത് നിന്നിലെത്തുമെന്ന പ്രതീക്ഷയോടെ....
Comments
Post a Comment