ഇരുട്ട്

മേഘങ്ങൾ ഇങ്ങനെ ഇരുണ്ടുകൂടുന്നു...
നാളുകളായി പെയ്യാൻ കൊതിച്ച മഴ എങ്ങോട്ടെന്നില്ലാതെ ഉൾവലിയുന്നു...
ഇരുണ്ട മേഘങ്ങൾക്കുപിന്നിൽ നക്ഷത്രങ്ങൾ മറഞ്ഞിരിക്കുന്നു...
നിലാവിലൊക്കെ കറുത്ത രൂപങ്ങൾ തെളിഞ്ഞുകാണുന്നു...
കൂർത്ത പല്ലും, നീണ്ട കൊമ്പും, ചെമ്പൻ മുടിയുമുള്ള ഇരുണ്ട രൂപങ്ങൾ...
ആ രൂപങ്ങളൊക്കെ എന്നെ നോക്കി പല്ലിളിക്കുന്നു...
ചോരക്കറപുരണ്ട ചെമ്പൻ പല്ലുകൾ...
നേരം പോകുന്തോറും അതോരോന്നിനും എന്റെ മുഖഛായ പോലെ...
ദൂരം കൂടുംതോറും അവ എന്നിലേക്കടുക്കുന്നപോലെ...

ഈ രാത്രി എന്നവസാനിക്കും എന്നറിയില്ല...
അഥവാ ഇത് രാത്രി അല്ലെങ്കിലോ???
ഞാൻ മാത്രമാണ് ഈ ഇരുട്ടിലെങ്കിലോ???
ആ രൂപങ്ങളൊക്കെ ഞാൻതന്നെ ആണെങ്കിലോ???

ഈ രൂപങ്ങളല്ലാതെ എനിക്കൊന്നും കാണാൻ കഴിയുന്നില്ല..
കൂടെയുള്ളവരെയൊന്നും.
കൂട്ടിനുണ്ടായിരുന്നവരെയൊന്നും...

വല്ലാതെ തണുക്കുന്നു...
ശരീരമൊക്കെ മനസ്സുപോലെ വല്ലാതെ മരവിച്ചിരിക്കുന്നു...

തന്നെ മുഴുവനായി പൊതിഞ്ഞ പ്ലാസ്റ്റിക് കവറിൽ നിന്നും അവൻ ചാടിയെഴുന്നേറ്റു... നഗ്നനായി, തന്റെ പ്രിയപ്പെട്ടവളെത്തേടി അവനാ മുറിമുഴുവൻ നടന്നു...
ഒടുവിൽ ആ മോർച്ചറിയിലെ ഒരു തണുത്ത അറയിൽ അവളുടെ ചൂടുപറ്റി അവനും ഉറങ്ങി..

Comments

Popular Posts