My unknown answers
ഈ ഉറുമ്പുകൾക്കിടയിൽ എന്താ ഇങ്ങനൊരകൽച്ച?
ഒന്നിനോടൊന്ന് അടുത്തുവരുമ്പോ മറ്റൊന്ന് എങ്ങോട്ടെന്നില്ലാതെ ഓടിപ്പോകും...
അടുത്തുവന്ന് കെട്ടിപ്പിടിക്കുമ്പോ കൈതട്ടി മറ്റെവിടേക്കോ പോകും...
കവിളിൽ ഒരുമ്മ വെക്കുമ്പോ ദേഷ്യത്തോടെ പല്ല് കടിക്കും...
നെഞ്ചോട് ചേരുമ്പോ
പൊടുന്നനെ എഴുന്നേറ്റ് പോകും...
അങ്ങനെ രണ്ടുപേരും ആരും കാണാതെ ഇരുന്ന് കരയും...
ഒരാൾ കരയുമ്പോ മറ്റൊരാൾ അതുനോക്കി കരയും...
ഈ ഉറുമ്പുകളും ഇങ്ങനെ പിണങ്ങാറുണ്ടോ???
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്ത പോലുള്ള പിണക്കം...
വിത്തിടാതെ പൊട്ടിമുളച്ച പിണക്കം...
പൊഴിഞ്ഞുപോകാതെ നീരുവാർന്നെടുക്കുന്ന പിണക്കം...
അറിയില്ല....
നമ്മളെപ്പോലെ അവരും പിണങ്ങുമായിരിക്കും...
ചിലപ്പോ കൈപിടിച്ച് ഒന്നാകുമായിരിക്കും..
വീണ്ടും ഇണങ്ങുമായിരിക്കും..
പക്ഷെ.. നമ്മൾ മാത്രമെന്താണിങ്ങനെ???
കൈപിടിച്ചിട്ടും കെട്ടിപ്പിടിച്ചിട്ടും നെഞ്ചോട് ചേർന്നിട്ടും നമ്മളെന്താ ഇണങ്ങാത്തെ???
ഒരാൾ കരയുമ്പോ നോക്കിയിരുന്ന് കരയാനല്ലാതെ
നമുക്കെന്താ ഒന്ന് ചേർന്നിരിക്കാൻ കഴിയാത്തെ???
അറിയില്ല...
ചോദ്യങ്ങൾ ഇങ്ങനെ നിരന്നിരിക്കുമ്പോ
നഗ്നനായി ചോദ്യങ്ങൾക്കുനടുവിൽ
ഒരു ചില്ലുകൂട്ടിൽ
ഞാനും എനിക്കറിയാത്ത ഉത്തരങ്ങളും...
Comments
Post a Comment