പ്രിയപ്പെട്ടവൾക്ക്...
പ്രിയപ്പെട്ടവളെ, നീ എന്താണെന്നെ തിരിഞ്ഞുനോക്കാത്തത്??
എനിക്കേറ്റവും പ്രിയപ്പെട്ടവളെക്കാൾ
ഞാൻ നിന്നെയല്ലേ പ്രണയിച്ചിരുന്നത്..
എന്നിട്ടും നീ എന്താണെന്നോട് ഒരു ദയയും കാണിക്കാത്തത്??
നീയെന്താണ് എന്റെ അരികിലേക്കെത്താത്തത്???
എത്രനാൾ കാത്തിരിക്കണം ഞാനിങ്ങനെ
നിന്റെ മടിയിലൊന്ന് ചേർന്നുറങ്ങാൻ??
എത്രനാൾ കാത്തിരിക്കണം ഞാനിങ്ങനെ നിന്റെ കാൽപ്പാദങ്ങൾ ഒന്ന് സ്പർശിക്കാൻ??
എത്രനാൾ കാത്തിരിക്കണം ഞാനിങ്ങനെ നിന്നോടലിഞ്ഞു ചേരാൻ??
പ്രിയപ്പെട്ടവളേ...
നീ എന്താണ് എന്നിലേക്കെത്താത്തത്??
അത്രയും ദൂരമുണ്ടോ നമുക്കിടയിൽ??
അത്രയും അകന്നുപോയോ നമ്മളിപ്പോൾ??
അത്രയും വേദനിപ്പിച്ചോ ഞാൻ നിന്നെ.??
മാപ്പ്....
എല്ലാറ്റിനും...
ഞാൻ തന്ന വേദനകൾക്കൊക്കെയും...
ഇനിയെങ്കിലും വൈകാതെ നീ വരണം...
എന്നെ കൂടെക്കൊണ്ടുപോകണം...
ഇനിയുമിങ്ങനെ വേദനകൾ മാത്രം കൊടുക്കാൻ എനിക്ക് വയ്യ...
വൈകാതെ നീ വരണം...
എന്നെ കൂടെകൊണ്ടുപോകണം...
വേദനിപ്പിച്ച് വേദനിപ്പിച്ച് നിറം മങ്ങിയ എന്റെ രക്തം
ഞാൻതന്നെ കുടിക്കുംമുൻപ് നീ വരണം...
എൻറെ ഓർമ്മകളെയൊക്കെ ഞാൻതന്നെ പച്ചയ്ക്ക് കഴിക്കുംമുന്നേ നീ വരണം...
കണ്ണുനീരിറക്കി ഞാൻ ആത്മഹത്യ ചെയ്യും മുൻപ് നീ വരണം...
നമ്മൾ മാത്രമുള്ള ഏതെങ്കിലും ലോകത്തേക്ക് നീ എന്നെ കൊണ്ടുപോകണം...
അവളുടെ കണ്ണീരുകാണാതെ എന്റെ കണ്ണുകൾ നീ ചൂഴ്ന്നെടുക്കണം...
എന്റെ ചെവികൾ നീ മുറിച്ചെറിയണം...
എന്റെ വിരലുകൾ നീ മുറിച്ചെടുക്കണം...
എന്റെ തലച്ചോറ് നീ പിഴുതെറിയണം...
അങ്ങനെ ശരീരവും ആത്മാവും നശിച്ച പാഴ്ജന്മത്തിന് നിന്റേതുമാത്രമായി തീരണം...
എനിക്കേറ്റവും പ്രിയപ്പെട്ടവളേ...
എന്റെ മരണമേ...
വൈകാതെ നീ വരണം...
എന്നെ കൊണ്ടുപോകണം...
Comments
Post a Comment