നിന്നിലെ ഞാൻ
ഇനി ഒരിക്കലും എന്നെ പ്രണയിക്കാനാവാത്ത നിന്നിൽ
എന്റെ കവിതകൾ എന്നേ മരിച്ചിരിക്കുന്നു...
ഇനി ഒരിക്കലും എന്നോട് ചേരാനാവാത്ത നിന്റെ മിഴികളിൽ
ഞാൻ എപ്പോഴേ നിശ്ചലനായിരിക്കുന്നു...
ഇനി ഒരിക്കലും എന്നെ
തഴുകാൻ കഴിയാത്ത നിന്റെ വിരലുകളിൽ
എന്റെ കൺപീലികൾ എന്നേ പൊഴിഞ്ഞിരിക്കുന്നു...
ഇനി ഒരിക്കലും നിന്നോടലിയാൻ കഴിയാത്ത എന്റെ നിഴലുകൾ
എന്നേ എന്നെ വേർപിരിഞ്ഞിരിക്കുന്നു...
ഇനി ഒരിക്കലും നിന്നോട് ചേരാൻ കഴിയാതെ
മൗനം പോലും എന്നെ വേട്ടയാടുന്നു...
സ്വപ്‌നങ്ങൾ പോലും എന്റെ ഉറക്കം കെടുത്തുന്നു...
നാടീഞരമ്പുകൾ രക്തത്തെ തടഞ്ഞുനിർത്തുന്നു...
ഹൃദയം മിടിക്കാതെ കാത്തുനിൽക്കുന്നു...
ഇനി ഒരൊത്തുചേരൽ ഉണ്ടാകില്ലെന്നറിഞ്ഞിട്ടും
എന്റെ കണ്ണുകൾ തുറന്നിരിക്കുന്നു...
കൊഴിഞ്ഞ കൺപീലികൾ പെറുക്കിക്കൂട്ടി
അവ വീണ്ടും കാഴ്ച സൂക്ഷ്മമാക്കുന്നു...
വൈകിവന്ന നക്ഷത്രങ്ങളെ നീയെന്നുകരുതി
അവർ കെട്ടിപ്പിടിക്കുന്നു..
ഇനി ഒരൊത്തുചേരൽ ഉണ്ടാകില്ലെന്നറിയുന്നത് ചിലപ്പോൾ നമുക്കുമാത്രമായിരിക്കാം...
നമുക്കുമാത്രം...
Comments
Post a Comment