ചിലന്തിക്കുഞ്ഞുങ്ങൾ
ഈ ഇരുട്ടിനുതാഴെ എന്തൊക്കെയോ ഒരുപോലുണ്ട്...
അതിലൊന്ന് എന്നെ തുറിച്ചുനോക്കുന്നപോലെ.. എങ്ങോട്ടെന്നില്ലാതെ വലിച്ചിഴക്കുന്നപോലെ...
ആ കണ്ണുകൾ ഞാനെവിടെയോ കണ്ടുമറന്നപോലെ..
ആ കൺപോളകളിൽ ഞാൻ എപ്പോഴോ ചുംബിച്ചിരുന്നപോലെ...
ആ വിരലുകളിൽ ഞാൻ ഒഴുകി നടന്നിരുന്നപോലെ...
ആ മുടിയിഴകളിൽ ഞാൻ എന്തോ മറന്നുവച്ചിരുന്നപോലെ..
ആ നെഞ്ചിൽ ഞാൻ എപ്പോഴോ ചാഞ്ഞിരുന്നപോലെ..
എന്തിനാവും ആ കണ്ണുകൾ എന്നെയിങ്ങനെ തുറിച്ച് നോക്കുന്നത്??
അതോ ഇനി ഞാൻ ആണോ അതിനെ തുറിച്ചുനോക്കുന്നത്??
അറിയില്ല...
എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു...
മൗനവും, മറവിയും, മരണവുമെല്ലാം...
ചത്തുവീണ ചിലന്തി കുഞ്ഞുങ്ങളുടെ മണമാണ് എനിക്കിപ്പോ...
എങ്ങും പിടുത്തംകിട്ടാതെ ഏതോ കൈകളിലേക്ക് ചേർന്നിരിക്കാൻ ആ ചിലന്തിക്കുഞ്ഞുങ്ങൾ ഇപ്പോഴും അലഞ്ഞുനടക്കുന്നുണ്ട്...
എന്നിട്ടും എന്താണ് എനിക്കാ കണ്ണുകൾ മനസ്സിലാവാത്തത്????
Comments
Post a Comment