സ്വാതന്ത്ര്യം



മരിക്കാനുള്ള സ്വാതന്ത്ര്യം
എങ്കിലും ഉണ്ടായിരുന്നെങ്കിൽ
ആ ആഞ്ഞിലിക്കൊമ്പിൽ
കെട്ടിതൂങ്ങി ചാവാമായിരുന്നു...
വറുത്ത ചിക്കൻ എലിവിഷത്തിൽ മുക്കി
ആസ്വദിച്ച് കഴിക്കാമായിരുന്നു...
കാമുകിയോട് ബ്രേക്ക്‌ അപ്പ് പറഞ്ഞ്
ഹൃദയം പൊട്ടി മരിക്കാമായിരുന്നു...
ഓടുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ മലർന്നുകിടന്ന്
പാണ്ടിലോറിക്കടിയിൽ കേറാമായിരുന്നു...

എനിക്ക് സ്വാതന്ത്ര്യം വേണം...
അസമാധാനത്തിന്റെ
ഇരുണ്ട താഴ്‌വരയിൽ നിന്ന്
മരണത്തിന്റെ നക്ഷത്ര ലോകത്തേക്ക് എനിക്ക് സ്വതന്ത്രമായി പറക്കണം...

മിസ്റ്റർ ഗോഡ്‌സെ...
നിങ്ങളെങ്കിലും
എനിക്കിത്തിരി
സ്വാതന്ത്ര്യം വാങ്ങിത്തരൂ....

Comments

Popular Posts