എന്റെ ആത്മഹത്യ കുറിപ്പ്
ഈ രാത്രികൾ എന്നെ വല്ലാതെ വേദനിപ്പിക്കുന്നു...
ഒരിക്കൽ പ്രണയിച്ച നിലാവുപോലും എന്നെ വല്ലാതെ ആസ്വസ്ഥമാക്കുന്നു...
നക്ഷത്രങ്ങൾ കൊതുകിനെപ്പോലെ മൂളി മൂളി എന്റെ ഉറക്കം കെടുത്തുന്നു...
ഗസലുകൾ പോലും എന്നെ ഞാനല്ലാതാക്കുന്നു...
നിന്റെ ഓർമ്മകൾ ഉള്ളിടത്തൊക്കെ ഞാൻ മഴപ്പാറ്റയെപ്പോലെ മരിച്ചുവീഴുന്നു...
മടങ്ങിവരവില്ലാതെ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായേനെ...
ഇങ്ങനെ മരിച്ചും ജീവിച്ചും മടുത്തുമടുത്ത്
ഒടുവിൽ ഞാൻ ഈ രാത്രിയിൽ ആത്മഹത്യ ചെയ്തേക്കാം....
Comments
Post a Comment