ഏകവചനം
പ്രണയമെപ്പോഴാണ് ഏകവചനമായത്???
എനിക്ക് നിന്നോടും നിനക്ക് അവളോടും എനിക്ക് അവനോടും തോന്നുന്ന പിരാന്തുകളെയൊക്കെ എങ്ങനെയാണ് ഒന്നാക്കുക???
ഒന്നും രണ്ടും മൂന്നും കടന്നുള്ള പ്രണയങ്ങളെ എങ്ങനെയാണ് ഒന്നിൽ പിടിച്ചുകെട്ടുക???
ഓരോ ചുണ്ടുകളും ഓരോ പ്രണയങ്ങൾ പകർന്നുനൽകുന്നു...
അതോരോന്നും ഒന്നിൽനിന്നൊന്നിനെ പുണർന്ന് ഇരട്ടപെറ്റങ്ങനെ പരന്നൊഴുകുന്നു...
പിന്നെങ്ങനെ പ്രണയം ഏകവചനമാകും???
നമ്മളിങ്ങനെ ചേർന്നിരിക്കുമ്പോഴൊക്കെ
ഈ ചുവരുകൾ നിശബ്ദരാകുന്നത് കണ്ടിട്ടുണ്ടോ??
അവയ്ക്കപ്പുറം എന്റെയും നിന്റെയും അവിശുദ്ധ ബന്ധത്തെ വിശുദ്ധമാക്കാൻ കാത്തിരിക്കുന്നവർക്കുള്ള സൂചന നൽകലാവാമത്..
പ്രണയത്തെ ആരാണ് ഏകവചനമാക്കിയത്???
നമ്മളെ വിശുദ്ധരാക്കാൻ കാത്തുനിൽക്കുന്ന
ഒളികണ്ണുള്ള ദൈവങ്ങളാകാം......
Comments
Post a Comment