പുക

പുക


പിരിയുവാൻ വയ്യാതൊഴുകുവാനാനെകിലും 

പ്രണയമേ നീയെന്നിലലിയുമെങ്കിൽ, 

ഒടുവിലെ പുകയും എടുത്തുഞാനിങ്ങനെ 

അവളെയും കാത്തിരിക്കാമിനി  

വരും ജന്മമെങ്കിലും...


അവളുടെ വിരൽത്തുമ്പുനീളുമീ പാതയിൽ 

ഓളങ്ങൾ പോലെ ഞാൻ ഒഴുകിനീങ്ങാം 

കടലിന്നുമപ്പുറം സ്വപ്‌നങ്ങൾ തേടിയാ 

ശൂന്യമാം ഇരുളിലേക്കൊന്നുപോകാം...


നിശപോലെ നീളുന്നു നിന്നിലേക്കോർമ്മകൾ, 

നിഴൽപോലെ നീങ്ങുന്നു നിന്റെ കാൽപ്പാടുകൾ ,

നിത്യവും നിന്നെയോർത്തെത്ര രാവന്തികൾ 

നിദ്രകൊള്ളാതെ ഞാൻ കാത്തിരുന്നു...


പിരിയുവാൻ വയ്യാതൊഴുകുവാനാനെകിലും 

പ്രണയമേ നീയെന്നിലലിയുമെങ്കിൽ, 

ഒടുവിലെ പുകയും എടുത്തുഞാനിങ്ങനെ 

അവളെയും കാത്തിരിക്കാമിനി  

വരും ജന്മമെങ്കിലും...


വിഷ്ണു 

Comments

Popular Posts