കലഹം

ആത്മഹത്യ ചെയ്യാൻ മാത്രം
എന്ത് കലഹമാണ് നമ്മൾ തമ്മിൽ ഉണ്ടായത്?
പിഴകൂടാതെ ഓരോ വാക്കും നീ എന്നോട് പറഞ്ഞവസാനിപ്പിച്ചപ്പോൾ
അതൊക്കെ എന്നിൽ മാത്രമേ അവശേഷിക്കുമായിരുന്നുള്ളൂ എന്നുമാത്രം പറയാഞ്ഞത് എന്താണ്???
ഇടുങ്ങിയ മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ നമ്മുടെ വിരലുകൾ കെട്ടിപിടിച്ചപ്പോഴെങ്കിലും,
നനുത്ത മൗനം ചുണ്ടോടുചേർത്ത് പങ്കിട്ടപ്പോഴെങ്കിലും,
മറച്ചിട്ട ഒറ്റവരി കർട്ടനിടയിലൂടെ വിരുന്നെത്തിയ നിലാവിൽ എന്റെ നെഞ്ചോടുച്ചേർന്നപ്പോഴെങ്കിലും നിനക്കെന്നോടൊന്ന് പറയാമായിരുന്നില്ലേ???
മരണത്തിനപ്പുറം മനോഹരമായിരുന്ന
നമ്മുടെ രാത്രികളോടെങ്കിലും
നിനക്ക് യാത്ര പറയാമായിരുന്നില്ലേ???
പിറവിയെടുക്കാത്ത നമ്മുടെ ബീജസങ്കൽപ്പങ്ങൾക്കുവേണ്ടിയെങ്കിലും നിനക്കൊന്ന് കാത്തിരിക്കാമായിരുന്നില്ലേ???
ഒറ്റമുറിയിൽ ഈ ചങ്ങലകൾക്കിടയിൽ
ഞാൻ ഒറ്റയാകുമെന്നെങ്കിലും
എന്റെ ഓർമ്മകളെ
നിനക്ക് ഓർക്കാമായിരുന്നില്ലേ???

വിഷ്ണു 

Comments

Popular Posts