ലഹരി
ലഹരിയോടുപമിക്കാൻ എനിക്ക് നിന്നോളം വേറൊന്നിനെയും സാധിക്കില്ല.
ഭ്രാന്തുപിടിച്ച എന്റെ മനസ്സിനെ വീണ്ടും വീണ്ടും ഭ്രാന്തമാക്കാൻ ചിലപ്പോൾ നിന്നെപ്പോലെ ലഹരിക്കും സാധിച്ചിരിക്കില്ല.
ആ മായാജലത്തിന്റെ രസക്കൂട്ട് നിനക്കുമാത്രം സ്വന്തമായിരുന്നല്ലോ...
ചില്ലുകുപ്പിയിൽ നിറച്ച പരദേശിയുടെ ഉന്മത്തമായ സ്വർഗ്ഗം എനിക്കെന്നും വിധിയെ ഓർമ്മപ്പെടുത്തുന്ന വെളുത്ത നരകമായിരുന്നു.
നിന്റെ നീണ്ടുവളഞ്ഞ വിരലുകൾക്ക് മുകളിലെ വെള്ളികെട്ടിയ കൊലുസിന്റെ മണികളോരോന്നും ആ നരകത്തിലെന്നെ ഉന്മാദിപ്പിച്ച സംഗീതമായിരുന്നു.
എന്റെ അവസാന ഗസലിന്റെ താളവും നീയായിരിക്കാം.കൊലുസണിയാത്ത നിന്റെ നഗ്ന പാദങ്ങളായിരിക്കാം.
നിഴലുനഷ്ടപ്പെട്ടവന്റെ നിലാവിനൊക്കെയും നിന്റെ കൊലുസിന്റെ നിറമായിരിക്കാം.
👌👌
ReplyDelete