കർക്കിടകം

ഇടവം ഇങ്ങനെ ചോർന്നൊലിക്കുമ്പോഴൊക്കെ 
എന്റെ ജനൽപ്പാളികളിൽ 
നിശാഗന്ധിയുടെ ഇരുണ്ട പടർപ്പുകൾ 
എങ്ങോട്ടെന്നില്ലാതെ വലിഞ്ഞുകയറാറുണ്ട്.
മുറുകെ പിടിക്കുമ്പോഴൊക്കെ 
അവ എന്റെ ഞരമ്പുകളിൽ 
അറിയാതെ പിടിമുറുക്കാറുണ്ടെന്നാരോ പറഞ്ഞുകേട്ടു.
പക്ഷെ, എനിക്കങ്ങനെ തോന്നിയതായി ഓർമ്മയില്ല.
എന്റെ ജനാൽപ്പാളികൾ നിറയെ 
അന്തമില്ലാതോടുന്ന ജോനകന്മാരായിരുന്നു.
എന്റെ വിയർപ്പുകൊണ്ട് അവ നനഞ്ഞിരുന്നു.
എനിക്കിത് ഇടവമല്ല.
കർക്കിടകമാണോ,അതോ മിഥുനമാണോ?ഉറപ്പില്ല.
ചിലപ്പോൾ മറവിയുടെ മാറാല പിടിച്ച മനസ്സിന്റെ 
തെളിഞ്ഞ ചാപല്ല്യങ്ങളാവാം ഇതൊക്കെ.
അല്ല.മരിച്ചുപോയവന്റെ 
ജീവിച്ചിരിക്കുന്ന സ്വപ്‌നങ്ങൾ ..

വിഷ്ണു

Comments

Popular Posts