കൊലുസ്
കൊലുസ്
കണ്ണേട്ടാ, മരണത്തിന്റെ മണമെന്താ?
എന്റെ അറിവിൽ ചന്ദനത്തിരിയുടെ ഒരു കെട്ട മണമാണ്..
അതെന്താ നീ ഇപ്പൊ അങ്ങനെ ചോദിച്ചേ?
നല്ല നിശാഗന്ധി പൂത്ത സുഗന്ധം. കണ്ണേട്ടന് കിട്ടുന്നുണ്ടോ അത്?
നല്ല കഥ. എനിക്ക് അച്ഛന്റെ കുഴമ്പിന്റെ മണമല്ലാതെ വേറൊന്നും കിട്ടുന്നില്ല.
എന്ത് മൂക്കാ കണ്ണേട്ടാ..
വാ നമുക്ക് ഒന്ന് പുറത്തിറങ്ങി നോക്കാം.അടുക്കളേടടുത്തുള്ള ആ നിശാഗന്ധി പൂത്തതാവും.വാ കണ്ണേട്ടാ.. നമ്മുക്ക് പോയി നോക്കാം..
അതൊക്കെ നിനക്ക് വെറുതെ തോന്നണതാ അമ്മൂ.. അവിടെ എവിടെയാ അതിന് നിശാഗന്ധി?.
അയ്യേ.. കണ്ണേട്ടൻ കണ്ടിട്ടില്ലേ?
ആ കിണറിനോട് ചേർന്ന്..
ഞാനൊന്നും കണ്ടിട്ടില്ല..
അല്ല... നിന്റെ കൊലുസെവിടെ?
അത്.. അതൊരു രസുല്ല കണ്ണേട്ടാ..അതെന്റെ കാലിന് ചേരണില്ല..
വെറുതെ അല്ല നിനക്ക് ഇങ്ങനെ ഓരോന്ന് തോന്നണേ..
താ.. ന്റെ അമ്മൂന്റെ കാലില്‍ ഞാൻ കൊലുസ് ഇട്ടുതരം..
വേണ്ട കണ്ണേട്ടാ.. അമ്മൂന്റെ കാലിന് ഇത്രേം വലിയ കൊലുസ് ചേരൂലാ......
വിഷ്ണു
🌺
ReplyDelete