ശബ്ദം
"ശബ്ദം ഇടറാൻ തുടങ്ങിയിരിക്കുന്നു. മൗനത്തിലേക്കടുക്കുമ്പോഴുള്ള സ്ഥിരം വീർപ്പുമുട്ടലാവും.അറിയില്ല.
അവളെക്കാൾ മൗനത്തെ സ്നേഹിച്ചതിന്റെ കുശുമ്പുമുണ്ടാകും ചിലപ്പോൾ.അതങ്ങനെ ആണല്ലോ.
വിശ്വാസങ്ങൾ തകർക്കപ്പെടുമ്പോൾ അവളും ചിലപ്പോൾ എന്നെ വെറുത്തുകാണും. അതും സ്വാഭാവികം.
ഈ സ്വാഭാവികതകൾക്കപ്പുറം ഞങ്ങൾ തമ്മിൽ എന്തോ ഒരു ആസ്വാഭാവികത ഉണ്ടായിരുന്നെന്ന് തോന്നുന്നു.
അതിന്റെ ഒരു കഷ്ണം അവളുടെ തൊലികൾക്കുള്ളിൽ എവിടെയോ അവൾ ഒളിപ്പിച്ചിരുന്നു.
ചില സ്വകാര്യതകളിൽ അവൾ
എനിക്കത് കാട്ടിത്തന്നിരുന്നു.
പക്ഷെ ബാക്കി പകുതി എവിടെയാണ് ????????? "
പിന്നീടങ്ങിനെ നീണ്ടുപോയ ചോദ്യ ചിഹ്നങ്ങൾക്കൊടുവിൽ,ആയാളൊരു വിരാമമിട്ടു.അവസാനമായി കഴിച്ച ഉറക്കഗുളികയുടെ അത്ര വലുപ്പമുള്ള ഒരു പൂർണ്ണ വിരാമം..
വിഷ്ണു
Comments
Post a Comment