ഇരുൾ
നിഴലുനഷ്ട്ടമായ ഇരുളിനോട് പ്രണയം തോന്നിയിട്ടുണ്ട് ഒരുപാട്.
നിന്നോളമാണോ എന്നറിയില്ല.
പക്ഷെ, മറക്കാൻ കഴിയാത്ത മൗനങ്ങളൊളിപ്പിച്ച ഇരുളിനെ
ചിലപ്പോഴൊക്കെ ഞാൻ
നിന്നെക്കാൾ പ്രണയിച്ചിരുന്നോ
എന്ന് ഇടക്കൊക്കെ
ഓർക്കാതിരുന്നിട്ടില്ല എന്നതാവും സത്യം.
നുണ പറയണം എന്നുണ്ട്.
ചിലപ്പോൾ അതാവും നിന്നെ സന്തോഷിപ്പിക്കുക.
വിഷ്ണു
Comments
Post a Comment