പുക
ഷഹബാസിന്റെ ഗസലിനോടൊത്തുയരുന്ന ഈ പുകച്ചുരുളുകൾ മാത്രമാണ് ഇന്നെന്റെ അവശേഷിപ്പിനെ ഓർമ്മിപ്പിക്കുന്നത്.
മെലിഞ്ഞ ബീഡിയുടെ ഇരുണ്ട വെളിച്ചത്തിൽ നിന്റെ സ്വപ്നങ്ങളുടെ തീക്ഷണതയിലേക്ക് ഞാനും അടുത്തുവരുന്നു.നീയെന്ന നിലാവിലേക്കവ അലിഞ്ഞുചേരുമ്പൊഴത്രയും ഞാനും ഒരു ലഹരിയായി മാറുമായിരിക്കാം.
പുകഞ്ഞു പുകഞ്ഞൊരു ശൂന്യതയുടെ അവസാനത്തിലേക്കായിരിക്കാം ചിലപ്പോൾ ഈ യാത്ര.ലഹരിയുടെ ഓർമ്മപ്പെടുത്തലുകളിൽ അത് അവസാനിക്കുമായിരിക്കും.
എങ്കിലും നിന്നോളം തെളിഞ്ഞതല്ല എന്നെ ഉൻമാദിപ്പിക്കുന്ന ഈ വെളുത്ത പുകപടലങ്ങൾ...
Comments
Post a Comment