ആത്മഹത്യ
ആത്മഹത്യ
എന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി
ഞാൻ ആത്മഹത്യ ചെയ്യുന്നു.
എന്റെ മരണത്തിന് നിങ്ങൾക്കുള്ള ക്ഷണക്കത്തായി ഇതിനെ കരുതാം...
ഈ വരികൾ മാത്രമാണ് ഇനി എന്നിൽ ബാക്കിയുള്ളത്.
ബാക്കിയൊക്കെ നിങ്ങളുടേതല്ലേ...
ഹൃദയം പോലും പ്രിയപ്പെട്ടവരുടെ സമ്മാനമായിരുന്നില്ലേ...
എന്റെ മരണത്തിന് കാരണം നിങ്ങളാണ്.
നിങ്ങളാൽ അത്രമാത്രം സ്നേഹിക്കപ്പെട്ടതാണ്...
ഇനിയെങ്കിലും എന്നെ വെറുക്കുക...
എന്റെ ഓർമ്മകളെയെങ്കിലും വെറുതെ വിടുക.
അവയെക്കൂടി നിങ്ങൾ സ്നേഹിച്ചു കൊല്ലരുത്...
വിഷ്ണു
Comments
Post a Comment