യാത്ര

യാത്ര

തിരിച്ചുവരവിന്റെ അവസാനത്തെ പടി കടക്കുമ്പോഴെങ്കിലും
നിന്റെ ചുണ്ടുകൾ എന്നെ സ്പർശിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു..
ആ സംശയമാണല്ലോ ഈ യാത്രയുടെ തുടക്കം...

നിന്റെ ചുണ്ടിലെ നേർത്ത നനവ് 
പലപ്പോഴും എന്റെ കണ്ണുകളെ നിറച്ചിട്ടുണ്ട്...
ആ പ്രണയബാഷ്പം
 എന്റെ ചുണ്ടിലൂടെ
ഹൃദയത്തിന്റെ പടിക്കെട്ടിലിടിച്ച് ശരീരമാകെ ചിതറി തെറിച്ചിരിപ്പുണ്ട്...

കറുത്ത ചുണ്ടിലാരോ വരച്ചിട്ട ചുവന്ന നൂൽ പാലങ്ങളിൽ
കുടുങ്ങി കിടപ്പുണ്ടെന്റെ ജീവനിന്നും
പലിശ കെട്ടാത്ത പണയമായി...

ഇനിയും ഉറപ്പില്ല ,
ഉപ്പുനീരിൻ ചവർപ്പുള്ള നിന്റെ ചുണ്ടുകൾ 
കയ്പ്പു പേറുമെന്റെ
മേനിയെ പുൽകുമെന്ന്...
തിരിച്ചുവരവിന്റെ അവസാനത്തെ പടി കടക്കുമ്പോഴെങ്കിലും
നിന്റെ ചുണ്ടുകൾ എന്നെ സ്പർശിക്കുമോ എന്ന്...

വിഷ്ണു

Comments

Popular Posts