ചിത

 ചിത

ചിതലെടുത്ത ചിത്രങ്ങളെങ്കിലും 
ചിരിച്ചുകാട്ടാൻ മടിയില്ലയൊന്നിനും.
ചമച്ചു ചന്ദനക്കീറുപുതപ്പിച്ച്‌ 
ചിതയ്ക്ക് കാക്കും കിനാക്കളെങ്കിലും 
കിതച്ചുകിതച്ചു ചിരിച്ചു മെല്ലെ 
കറുത്ത കണ്ണീർ കിടാങ്ങൾപോലെ...

ചുമച്ചു ചുമച്ചു ചിതറിവീഴാൻ 
ചുമരിലൽപ്പം നിറങ്ങളെങ്കിലും 
ചമച്ചുവയ്ക്കാത്ത ചിതലിനോളമാ 
ചപലമായൊരെൻ ഓർമ്മകളും...

ചില്ലുപാത്രത്തിനിടയ്ക്കൊരറ്റത്ത് 
പകുത്തികീറിയ ചിലന്തിയുടുപ്പിന്റെ 
നെടിയ നൂലുകൾ തുപ്പൽ തേച്ചൊട്ടിച്ച് 
ഉടുത്തൊരുങ്ങുന്ന നഗ്ന മൂഢത്വവും...

ഇനിയുമിതിനുമേലെന്തുവേണം എന്റെ 
ചിതയെനോക്കി പല്ലിളിക്കുവാൻ....

വിഷ്ണു

Comments

Popular Posts