സെക്കന്റ്

 

പതിവില്ലാതൊരാളെൻറെ സ്വപ്നത്തിൽ വന്നു.
ആ നീലക്കണ്ണുകൾ എന്നെ നോക്കി ചിരിച്ചു.
കഴുത്തറ്റമോളം നീളമുള്ള പകുതി ചെമ്പിച്ച മുടിയിഴകൾക്കിടയിൽ 
അവൾ എന്തോ പറയുവാൻ ഒളിപ്പിച്ചപോലെ...
ഇളം ചൂടുപുതച്ച ചുവന്ന കൈകൾ 
എൻ്റെ തണുത്ത വിരലുകളെ സ്പർശിക്കുന്നപോലെ...
സൂചിത്തുമ്പുപോലെ കൂർത്ത കൺപീലികൾ 
എൻ്റെ പേശികളെ തുളയ്ക്കുന്നപോലെ...
പാതിയസ്തമിച്ച സൂര്യനെപ്പോലെ വരണ്ട എന്റെ ചുണ്ടുകൾ 
പതിവില്ലാതെ ഉദയത്തിന്റെ കുളിരണിഞ്ഞപോലെ...
പതിവുപോലെ മുക്കാൽ സെക്കന്റിൽ മുറിഞ്ഞ സ്വപ്നത്തിൽ 
അപൂർണ്ണതകളുടെ പൂർണ്ണതയായി അവളും അവശേഷിക്കുന്നു ....... 

വിഷ്ണു

Comments

Popular Posts