വെളുത്ത കണ്ണ്


ഞാൻ മരിച്ചു. നിനക്കുതരാൻ എന്റെ മുഷിഞ്ഞ പെട്ടിയിൽ സൂക്ഷിച്ച വെളുത്ത കണ്ണുള്ള അപ്പൂപ്പൻ താടിപോലെ എന്റെ ശരീരവും മരവിച്ചിരിക്കുന്നു.മഷിത്തണ്ടൊടിച്ചെന്റെ മനസ്സിൽ നീ കുറിച്ച കിനാവിന്റെ കവിതകൾ മാത്രം മിഴിനിറഞ്ഞെന്റെ തലയ്ക്കൽ കൂട്ടിരിപ്പുണ്ട്. ഒടുവിലെന്റെ വെളുത്ത കണ്ണുകൾ കണ്ട് മടങ്ങുമ്പോൾ നീ അവയെക്കൂടെ കൂടെക്കൂട്ടണം.ഞാനില്ലാതെ അവരെങ്ങനെ ജീവിക്കാനാണ്?? 

വിഷ്ണു 

Comments

Popular Posts