ഭ്രാന്തൻ
മുലക്കണ്ണ് മുറിച്ച് മുടിക്കെട്ടി പന്തിരുകുലത്തിന്റെ പെറ്റമ്മ പന്തയത്തിനിറങ്ങി.പാണനും, പറയനും, പണിക്കറും, പാക്കനാരും, പറയിയുടെ പതിനൊന്ന് മക്കളും പന്തയത്തിനെത്തി .പറയിച്ചിയുടെ മുലയിൽ നിന്ന് തെറിക്കുന്ന ചോരയ്ക്ക് നിറം ചുവപ്പാണത്രെ.. പന്ത്രണ്ടാമത്തെ ഭ്രാന്തനുമാത്രം അത് വെളുപ്പായിരുന്നു. പെറ്റമ്മയുടെ മുലപ്പാലിന്റെ വെളുപ്പ്......
Comments
Post a Comment