കൂടെ
കൂടെ
നിനക്കുപാർക്കാനൊരിടമുണ്ടെന്റെ
കണക്ക് പുസ്തകത്തിൻ താളിനുള്ളിൽ.
നിനക്കുവേണ്ടി പണ്ടേ ഗുണിച്ചുഹരിച്ചൊരായിരം
പിരാന്തുകൾക്ക് പിന്നിലായി.
എനിക്കുപണ്ടേ നീ കാത്തുവച്ച
കിനാവിന്റെ ഉപ്പിലിട്ട ചൂരലപ്പവും.
നിനക്കുപണ്ടേ കരുതിവച്ച കരിക്കിൻവെള്ളത്തിലിട്ടോരുറുമാമ്പഴക്കഷണവും.
പിന്നെ.....
എരുമ മേയുന്ന പാടത്തിനറ്റത്ത്
എരിക്കുപോൽ ഉയർന്നുനിൽക്കും നെല്ലിക്കാച്ചെടികളും.
ഒരിക്കലൊരുവേള നിറുത്താതെ നമ്മൾ
പെറുക്കിക്കൂട്ടിയ
വെളുത്ത ഞാവൽ പഴങ്ങളും.
പിന്നെ.....
ഒരുമാത്ര മാത്രം കിനാവിൽ തെളിഞ്ഞൊരു നീയും.....
കൂടെ ഞാനും.....
വിഷ്ണു
🌺❣️
ReplyDelete