നരൻ
നരൻ
ഒരു ചുംബനം മാത്രമിനിയുമവശേഷി-
പ്പതെന്റെയീ കല്ലറയ്ക്കരികിലായ് വയ്ക്കുവാൻ.
പാതി എരിഞ്ഞൊരു ചന്ദനത്തിരിയെന്റെ -
മേനിയിൽ സുഗന്ധം വാർത്തീടുവാൻ.
കാറ്റു തെളിച്ച ചിരാതൊന്നുമാത്രമെൻ ഇരുളിൻ ഭയത്തെ അകറ്റീടുവാൻ.
എങ്കിലും ആയിരം നാവുകൾ എന്റെയീ
നരലോകജീവിതം ധന്യമാക്കാൻ..
വിഷ്ണു
Comments
Post a Comment