മാനവീയം

             മാനവീയം 

ഹേ മാനവ വീരന്മാരെ ,വരിക.
എന്‍റെ മാംസം ചുട്ടുതിന്നുക.

മുഴച്ചുനില്‍ക്കുന്ന മുലകളരിഞ്ഞ് 
നിന്നെ നോക്കി അമറുന്ന വേട്ടപ്പട്ടികള്‍ക്ക് ഭോജനമാക്കുക.

കൈകള്‍ അരിഞ്ഞ്,മാംസം പച്ചമണ്ണിലുരച്ച്
ചുട്ടെടുത്ത് തിന്ന് തുലയ്ക്കുക.

എന്‍റെ ഉദരത്തില്‍ മുളച്ച നിങ്ങളുടെ ബീജം
വയറുകീറി പുറത്തെടുത്ത്
തെരുവിലെ ബലിക്കല്ലില്‍ അടിച്ചുടയ്ക്കുക.

തലയരിഞ്ഞ് വര്‍ഗ്ഗീയചാവാലികള്‍ക്ക് 
ഭിക്ഷ നല്‍കുക.

ഒടുവില്‍ ബാക്കിവരുന്ന മാംസം മാത്രം നിങ്ങള്‍ക്ക്.
പട്ടിണി ഭുജിച്ച് ജീവിക്കുന്ന
എന്‍റെ മാനവ വീരന്മാര്‍ക്ക്.

          വിഷ്ണു.

Comments

Popular Posts