നിഴൽ

                  നിഴൽ

കൂട്ടിനില്ലിന്നതാരും ,കൂട്ടിനായ്
കാറ്റുപോലുമില്ലില്ലിന്നതെൻ കൃപാ
വാരിധേ നീയുമില്ലില്ലതൊറ്റയ്ക്ക്
പോവതിനിയെത്ര കാതമതുമൊറ്റയ്ക്ക്.

ഉദരമീ ഭൂമി സ്പർശിച്ച നാൾ മുതൽ
ശിരസ്സതും അഗ്നി ദംശിച്ച നാൾ വരെ
കൂട്ടുതേടി അലഞ്ഞു നീ ഒറ്റയ്ക്ക്
കൂട്ടുകൂടിയ കാർനിഴൽ കാണാതെ..

താരകം പൊഴിയുന്നൊരാ രാവതിൽ
കൂട്ടിനായ് വെൺനിലാവിനെ കാത്തുനീ
വന്നതില്ലെന്നു ചൊല്ലി നീ നിഴലിനെ
തെല്ലറിയാതെ കെട്ടിപ്പിടിച്ചുപോയ്..

അന്നുമാ സൂര്യനവളെ നിൻ കൈകളിൽ
നിന്നുമകലേയ്ക്കകറ്റി നിർത്തി സ്വയം
എന്നുമെന്നപോൽ കൂട്ടുതേടും നിന്റെ
പിന്നിൽ കൂട്ടായ് നടന്നവൾ പിന്നെയും...
                 
                  വിഷ്ണു മനോജ്

Comments

Popular Posts