അന്യ
അന്യ
സന്ധ്യകൾ മാഞ്ഞുപോയ് സിന്ധൂരമിട്ടോരു
കാർ നിഴൽപ്പെണ്ണും മറഞ്ഞുപോയീ.
തിങ്കളാനെറ്റിയിൽ ചന്ദനം ചാർത്തി നിൻ
കൂന്തലിൽ താരകൾ വെൺകതിരായ്..
നിൻ കണ്ണുമെൻകണ്ണുമേതോ നിഴൽ ചാർത്തിൽ
എങ്ങോ പരസ്പരം നോക്കിനിൽക്കേ,
ആ കണ്ണിലണയാതെ നിറയുന്നൊരാ
കൺമഷിയാവാനെനിക്കുമോഹം..
ചന്ദനഗന്ധം നിറയുമാ കൂന്തലിൽ
ചേരുന്ന തുളസിക്കതിരായി മാറുവാൻ,
ആ മുടിത്തുമ്പിൽ നിന്നിറ്റിറ്റു വീഴാതെ
നിന്നോടുചേർന്നുയിർ പങ്കിടാൻ മോഹമായ്..
അറിയാമെനിക്കെന്റെ പ്രണയമീ വരികളിൽ
മരണമായ് ചിന്നിച്ചിതറിടുന്നു.
"എങ്കിലും പറയാതെ വയ്യെന്റെ പ്രണയമേ
അവളെനിക്കിന്നും ഒരന്യമാത്രം..."..
വിഷ്ണു മനോജ്
Comments
Post a Comment