വേട്ട
വേട്ട
കാറ്റിനോടു ചൊന്ന കനവിന്റെ സ്വപ്നങ്ങൾ
കാറ്റാടി മരത്തിലെ കാക്കക്കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങളായി ....കരിയിലകൾക്ക് കളിക്കൂട്ടുകാരായി.....കാകന് കനിമധുരമായി...കാർ മേഘങ്ങൾക്ക് കിന്നാരമായി....
ഒടുവിൽ
കഴുകൻ കൊത്തിവലിച്ച പുതുജീവന് കാവലാളായി...കരിന്തേളുകൾ മുത്തിക്കുടിച്ച ചോരത്തുള്ളികൾക്ക് പകരക്കാരിയായി....
ആയിരം വേട്ടപ്പട്ടികൾ എന്നെ നോക്കി കുരച്ചു കൊണ്ടേയിരുന്നു. പകലിന്റെ അന്ത്യശ്വാസത്തിൽ പക നിറച്ച ആയുധങ്ങൾ എന്റെ നേർക്ക് ആഞ്ഞു തുപ്പി. അന്നും എന്റെ ചോരയുടെ നിറം ചുവപ്പായിരുന്നു. ആയുധങ്ങൾ ചിന്തിയ കാവിപ്പത ആ ചുവപ്പിൽ ചിതറിത്തെറിച്ചു. വേട്ടക്കാരന്റെ വെറി അവിടെയും അവസാനിച്ചില്ല.സത്യം വിളിച്ചു പറഞ്ഞ എന്റെ നാവ് അവർ കടിച്ചു മുറിച്ചു. ചുണ്ടുകൾ കടിച്ചുകീറി. മുലക്കച്ച പറിച്ചെറിഞ്ഞു. ഒടുവിൽ നീചനായ ആ മൃഗം എന്റെ കാലുകൾക്കിടയിൽ ആർത്തിയോടെ ഉല്ലസിച്ചു. വേട്ടയാടലിന്റെ അന്ധമായ ഭ്രാന്തിലും അവർ ഉറക്കെ പറഞ്ഞുകൊണ്ടേയിരുന്നു..." ഇനി ഒരു പെണ്ണും പ്രതികരിക്കരുത് ".......
വിഷ്ണു മനോജ്
Comments
Post a Comment