നൊമ്പരം
നൊമ്പരം
കാറ്റിനോടു ചൊന്ന നൊമ്പരം
കാറ്റുമെല്ലെ കാറിനോടോതി.
കാറതു പെയ്തു കടലിനോടോതി.
കടലതു ചെന്നു തിരകളോടോതി.
തിരയതു ചാഞ്ഞു തീരത്തോടോതി.
തീരമതാ പൂക്കളോടോതി.
പൂക്കളാ വണ്ടിനോടോതി.
വണ്ടതെൻ കാതിലോതി.
വീണ്ടും ഞാനത് കാറ്റിനോടോതി..
വിഷ്ണു മനോജ്
Comments
Post a Comment