ഭാരതപുത്രൻ

                     ഭാരതപുത്രൻ

ഞാൻ ...........................
ആയിരം രണഭാരമേറ്റു പിടയും
രാക്ഷസരാജ്യപ്രജാപിതാവ്.
അതിലുമേറെ പകയേന്തി ഇഴയുന്ന
രണരാജകിങ്കര കാളസർപ്പം....

സർവ്വലോകത്തിന്നുമധിപനീ ഞാൻ
എങ്കിലീ ലോകരെല്ലാം എനിക്കു ശത്രുക്കൾതാൻ....
ഞാൻ ചെയ്യുമോരോ അപരാധങ്ങളും
എന്റെ പല്ലിലിറ്റുന്നു വിഷപ്പതയായ്..
ഞാൻ നല്കുമോരോ കുരുതികളും
എന്റെ കണ്ണിൽ ജ്വലിപ്പൂ അതഗ്നിയായി..

ആരുണ്ടതെൻ നേർക്ക് വിരൽ ചൂണ്ടുവാൻ
ഇന്നതാരുണ്ടതെൻ നേർക്ക് വാൾ ചുഴറ്റാൻ?
തൂലിക ചുഴറ്റിയോരോമൽ മകനും,
മുഷ്ടി മുറുകെ ചുരുട്ടിയ പെങ്ങളും,
പിന്നെയെൻ നേർക്ക് നാവേറ്റിയേറ്റം പറഞ്ഞോരുമിന്നില്ല ഭൂമിയിൽ.. ഞാൻമാത്രമായ്...
ഇനിയും പിടഞ്ഞു വീഴും ആയിരം പേരതെങ്കിലും,
നോട്ടത്തിൽ കൺതുറിച്ചെൻ നേർക്കതെങ്കിൽ.........

ഞാൻ മാത്രമാണീ ലോകത്തിനധിപൻ.....
ഞാൻ മാത്രമാണീ ഭാരതപുത്രൻ....
ഭാരതമാതാവിനേറ്റം പ്രിയപ്പെട്ട
ഏകമകൻ.....
ഞാൻ ഭാരതപുത്രൻ...
                    
                      വിഷ്ണു മനോജ്

Comments

Popular Posts