ചെറുത്
ചെറുത്
എത്രയോ ചെറുതെന്റെ മുൻപിൽ ഈ ലോകം
എത്രയോ ചെറുതെന്റെ മുൻപിലീ മാനുഷർ
എത്രയോ ചെറുതെന്റെ മുൻപിലീ പൂക്കളും
എത്രയോ ചെറുതു നിൻ ആത്മ വിശ്വാസവും.
ഉയരത്തിൽ ചിറകടിച്ചു പറക്കുന്ന നിൻ
മോഹവും മോഹന സ്വപ്നങ്ങളും,
അട്ടഹസിക്കും നിൻ ' നീ 'യെന്ന ഭാവവും,
അൽപ്പാൽപ്പമായി ജീവനടരുന്ന നിന്നുടെ
കണ്ണിൽ ജ്വലിക്കും സ്വാർത്ഥനോട്ടങ്ങളും,
നീ നട്ടുനനച്ച ഐശ്വര്യവൃക്ഷങ്ങളും,
എന്റെ കാൽച്ചുവട്ടിലെ ജീവനറ്റ സൂക്ഷ്മ ജന്തുക്കൾ മാത്രം...
അതെ. ഞാനാണ് വലിയവൻ.....
"മരണം "
വിഷ്ണു മനോജ്.
Comments
Post a Comment