അഗ്നിസാക്ഷി
അഗ്നിസാക്ഷി
അഗ്നിസാക്ഷിയായ് ഞാൻ തന്ന സ്വപ്നങ്ങൾ
അന്ധമായോരു വാചാല മോഹങ്ങൾ
ഒക്കെയും ഇന്നതഗ്നിയിൽ അടക്കി നീ
യാത്ര ചൊല്ലാതെ യാത്രയാകുന്നുവോ?
പാതി പെയ്ത നിലാവിൽ നാം പങ്കിട്ട
പെയ്തു തീരാത്ത മോഹങ്ങളും പിന്നെ
പൂവിതൾത്തുമ്പിലാരോ ഒളിപ്പിച്ച
പാതിവ്രത്യം മോഹിച്ച നിൻ കൺകളും
അന്നു നാം കണ്ട നഗ്ന സ്വപ്നങ്ങളും..
ഒക്കെയും മറന്നോ സഖീ നീയിന്ന്
ഒന്നു പോലെ നാം കണ്ട നക്ഷത്രങ്ങളും
അന്നു നിൻ നേർക്ക് കൺചിമ്മി നോക്കിയ
കൂട്ടുകാരിക്കടുക്കൽ നീ എത്തിയോ
ഇനിയുമീ രാത്രി പൂക്കുന്ന യാമത്തിൽ
നിനക്കായി ഞാൻ കാത്തിരിക്കും സഖീ
വിഷ്ണു മനോജ്
Comments
Post a Comment