തുലാസ്
തുലാസ്
നെഞ്ചിലെ ചിത ആളി തീരും മുൻപേ
സഖീ, ആ നെഞ്ചിൽ എനിക്കൊന്നു ചായണം.
പറയാൻ മറന്ന കിനാവുകൾ
നിന്നിലേയ്ക്ക് പകർത്തണം.
ഒടുവിൽ ശ്വാസത്തിന്റെ അവസാന കണികയും വിധി ചൂഴ്ന്നെടുക്കും മുൻപ്
നിനക്കായ് മാത്രം ഞാൻ താലോലിച്ച ആ വരികൾ ഒന്നു പാടണം..........
"വരിക നീ സഖീ യാത്രയായീടാം
ഈ കപട ലോകത്തിൽ നിന്നകന്നീടാം.
നിന്റെ ചുണ്ടുകൾ വിതുമ്പലില്ലാതെ
എന്റെ ചുണ്ടോടു ചേർത്തണച്ചീടാം.."
ഈ യാത്രയിലും നമുക്ക് ഒരുമിച്ച് മേനിയുരുമ്മി നടക്കാം..
ഇതുവരെ "ഞാൻ ആണും. നീ വെറും പെണ്ണും." പക്ഷെ ഇനി നാം വെറും ഓർമ്മകൾ മാത്രം.ലോകത്തിന്റെ തുലാസിലെ സ്വർണ്ണം പൂശിയ തുല്ല്യമായ ഓർമ്മകൾ......
വിഷ്ണു മനോജ്.
Comments
Post a Comment