"ദൈവം"

"ദൈവം"

മാനുഷരും മാനവികതയും
ദൈവത്തിനായി കൈകൾ നീട്ടുമ്പോൾ
മുന്നിൽ അന്ധനായി ഭിക്ഷ തേടുന്നു
"ദൈവം" .
നായരും നായനാരും
ദൈവത്തിനായി മണിമേടകൾ പണിയുമ്പോൾ
അരികിലെ കടത്തിണ്ണയിലെ
മുറിപ്പായയിൽ  മയങ്ങുന്നു
"ദൈവം".
ലോകവും ലോകരും
ശിലകളിൽ ദൈവത്തെ കാണുമ്പോൾ
സ്വയം കണ്ണുകെട്ടി
ചിരിച്ചുകൊണ്ട്
പിന്നിൽ നിൽക്കുന്നു
"ദൈവം".....
ആണും പെണ്ണും ,സർവ്വരും ദൈവത്തിന്റെ പേരിൽ
മണ്ണിൽ പിടഞ്ഞു വീഴുമ്പോൾ
നിസ്സഹായനായി തേങ്ങുന്നു
"ദൈവം" ..........
      
                   വിഷ്ണു മനോജ്.

Comments

Popular Posts