സിഗരറ്റ്
ഇവിടെ ഞാൻ ഒരു വേള
നിദ്രകൊള്ളട്ടേ,
നിൻ ചുംബനത്തിന്റെ
മധുരവും പേറി......
ഒടുവിലെ ശ്വാസവും
നിന്റെ ചുണ്ടിൽ നിന്നൊപ്പിയെടുത്ത്,
ഒടുവിലെ പ്രണയവും നിനക്കായ് പകർന്ന്,
ഉണരാൻ മറന്ന ലോകത്തിന്റെ
ഇടനാഴികളിലേക്ക് ,
ഒടുവിൽ ഞാൻ ചായുന്നു...........
നന്ദി...
സ്വപ്നങ്ങളെ ലഹരിപിടിപ്പിച്ച നിൻ
"നറുചുംബനങ്ങൾക്ക്."...
Comments
Post a Comment