നിഴലാട്ടം

                നിഴലാട്ടം
നിഴലാട്ടമാടുന്ന നിനവേ നിന്നോട്‌
നിറയേ മൊഴിയുവാനുണ്ടെനിക്ക്.
മെല്ലെ നീ മൂളുന്നൊരീണത്തിനൊത്തെന്റെ
ചുണ്ടിൽനിന്നീ നാദമുയരുമ്പൊഴും
മൊഴികളാക്കൺമുനത്തുമ്പിൽ ചാലിച്ചൊരന്യയെ പോലെ നീ മാഞ്ഞു പോയീ

ആതിരേ നീ വരും നേരത്തു ഞാനെന്റെ
ആത്മഹർഷം നിനക്കായ് ചമച്ചു.
ആർദ്രമാ രാവിന്റെ നേർത്തൊരാ
മന്ദഹാസത്തിൽ ഞാനലിഞ്ഞു....
എന്റെ ആത്മാവു പോലും
നിന്റെ പ്രണയരാഗത്തിൽ
ചിറകറ്റ കിളി പോലെ നിഴലേതുമില്ലാതെ
ആ മരക്കൊമ്പിൽ തനിച്ചിരുന്നു.

ഇനിയും വരിക നീ....
ഈ മരക്കൊമ്പിലീ ആയുസ്സുപങ്കിടാം
ഇനി വരും ജന്മത്തിലൊന്നുചേരാം..
നിഴലാട്ടമാടാതെ നിനവായി മാറാതെ
നിറമാർന്നൊരാ കൊച്ചുകൂടുതീർക്കാം
നിന്റെ ചിറകിലേക്കീയാത്മദേഹമൊതുക്കിയാ
കൂട്ടിലേയ്ക്കൊന്നായ് പറന്നു ചെല്ലാം..
ശേഷമാ രാവുമൊന്നായ് പങ്കുവയ്ക്കാം..
               വിഷ്ണു

Comments

Popular Posts