പ്രണയം കാമത്തിലേക്കു മാത്രം വഴിതിരിയുന്ന കാലത്ത്, സർവ്വവും നഷ്ടമായ ഒരു പെൺകുട്ടിയുടെ വാക്കുകളിലൂടെ...
നീ...
ഇനി നിനക്കായി ഈ പെയ്ത നിലാവുകൾ
ഇനി നിനക്കായിയെൻ രാവുകളും
ഇനി നിന്റെ മൊഴികൾക്ക് കാതോർക്കുവാനെന്റെ
മുരളിയും മൗനം നടിച്ചു
ഇനി നിന്റെ മിഴികൾക്ക്
മിഴിവേകുവാനെന്റെ
കരളും കനവും വഴിതിരിഞ്ഞു.
ഇനി നിനക്കായിയെൻ മനവും മയങ്ങവേ
ചൊല്ലുവാനുണ്ടെനിക്കൊന്നുമാത്രം
പൊഴിയില്ലയിനിയും ഇതളുകൾ നിൻ
കാൽക്കലമരില്ല ഇനിയൊരു മോഹങ്ങളും.
നിന്റെ അധർമ്മത്തിനുത്തരം ചൊല്ലാൻ
പിറവിയെടുക്കും ഇനിയൊരുവൾ
അന്നുനിൻ തോളിൽ നിന്നാ കൈയ്യെടുക്കുമാ
നീതിയും ധർമ്മവും രാഷ്ട്രീയും.
അന്നു നീ തനിച്ച് ...
കാറ്റുപോൽ ചുറ്റിത്തിരിയും പ്രപഞ്ചത്തിലന്നു നീ മാത്രമായി ഒതുങ്ങും.
അമ്മയും പെങ്ങളും കൊച്ചു കിടാത്തിയും
മൊഴികളാൽ നിന്നെ ചുട്ടെരിക്കും.
നിന്റെ ആത്മാവു പോലുമന്നേതോ ഇരുളറയിൽ ഒളിക്കും കിതച്ചൊടുങ്ങും.
അന്നെന്റെ അത്മാവുമീ നിൻ ശരീരവും
ഒന്നുചേരും രാത്രി പങ്കുവയ്ക്കും.
ശേഷമാ നിനവായി നിഴലായി നിൻകൂടെ
നഗ്ന സ്വപ്നങ്ങളിൽ ഞാൻ മയങ്ങും...........
രചന: വിഷ്ണു മനോജ്
Comments
Post a Comment