ഒരു വാക്കുമാത്രം....

ഒരു വാക്കുമാത്രം....

സ്നേഹമേ നിന്റെ രാഗവീഥിയില്‍ ഇന്നുഞാന്‍ 
നശ്വരനാം വഴിയാത്രികനോ സദാ 
രാഗ സാഗരം ചുംബിച്ചുണര്‍ത്തുന്ന
മൌനവര്‍ണ്ണ പദംഗമായ് മാറിയോ....


മൌനമേ നിന്റെ സ്വപ്നലോകത്തുഞാന്‍ 
ശംഖനാദം മുഴക്കുന്നുവോ ഇന്ന്
വേഷഭൂഷിതമാകുമീ ലോകത്ത് 
നഗ്നതയ്ക്കുഞാന്‍ കാവലാകുന്നുവോ....

രാഗമേ നിന്റെ തീരത്തുഞാനിന്ന്
ചിതലെടുത്തെന്റെ കൊച്ചുവള്ളത്തിലായ്
മരണലോകത്തിനന്തരാത്മാവിലേയ്-
ക്കകലുകയാണ് മാപ്പ് നീ നല്‍കുക............................  

Comments

Popular Posts