Skip to main content

Posts

Featured

ഭ്രാന്ത്‌

നീയെന്ന ദുഃഖത്തിൽ ഞാൻ ആരുമല്ലാതാകുന്നു... എന്റെ ഭ്രാന്തുപോലും  നിസ്സഹായനാകുന്നു... ഈ ഭ്രാന്തന്റെ സ്വപ്നങ്ങളിൽ  നിന്നെക്കാൾ നിറമുള്ള വർണ്ണങ്ങളില്ലായിരുന്നു... നിന്നേക്കാൾ രുചിയുള്ള  വേദനയില്ലായിരുന്നു... നിന്നേക്കാൾ മധുരമുള്ള  കരച്ചിലുകളില്ലായിരുന്നു... ഇന്നെനിക്ക് ഭ്രാന്തില്ല... നിന്റെ ഓർമ്മകളില്ല... സ്വപ്നങ്ങളില്ല... എന്നിലെ ഭ്രാന്തിനെ മുഴുവനായി കൊന്നുകളഞ്ഞവളെ, എനിക്ക് ഈ വരികൾ  സമ്മാനിച്ചവളെ, നിനക്ക് നന്ദി... ഇനി ഞാൻ ഉണരും... ഉണർന്നിരിക്കും... വേദനിക്കും... അങ്ങനെ ഈ ലോകം അവസാനിക്കും മുൻപ്  ഞാൻ വീണ്ടുമൊരു മുഴു ഭ്രാന്തനാകും...

Latest posts

ഒടുവിലെ സിഗരറ്റിന്റെ മണം.

അവസാന വരികൾ

ആത്മാവിന്റെ കരച്ചിൽ

എന്റെ വരികളിലെ നീ

പ്രിയപ്പെട്ടവൾക്ക്

അനാഥർ

ആത്മാവ്

ചുവരുകൾ

എന്റെ കാമുകീ കാമുകന്മാർ

എഴുത്ത്